ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഡല്‍ഹിയില്‍ അഗ്നിരക്ഷാ സേനാംഗത്തിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ് മരിച്ചത്. ഒരു ഗ്ലാസ് ജ്യൂസിന്റെ പണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തീര്‍ക്കാനെത്തിയപ്പോഴാണ് ഗോവിന്ദിന് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ ഒരാള്‍ക്ക് കുത്തേറ്റെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഘം ഇവിടെയെത്തിയത്. കുത്തേറ്റയാളിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇയാള്‍ മരിച്ചു.
ഹൃദയത്തില്‍ നിരവധി തവണ കുത്തേറ്റതാണ് മരണകാരണം. സംഭവവുമായി ബന്ധപ്പെട്ട് സതീഷ്, സന്ദീപ്,സാഗര്‍ എന്നിവരയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments