KeralaLatest NewsNews

തുമ്പി ;സത്യസന്ധർക്കായി ഒരു കട

ചോദിക്കാനും പറയാനും ആരും ഇല്ല,ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടയിൽ കയറി ഇഷ്ടമുള്ളതെന്തും എടുത്തുകൊണ്ടു പോകാം .പച്ചക്കറിയോ ,പാലോ, തൈരോ അങ്ങനെ നിത്യോപയോഗത്തിനു ആവശ്യമുള്ള സാധനങ്ങൾ റെഫ്രിജറേറ്ററുകളിൽ സദാ തയ്യാറാണ് .ഉത്പന്നങ്ങൾ എടുത്ത ശേഷം വിലവിവര പട്ടിക നോക്കി എടുത്ത സാധനങ്ങളുടെ തുക പണപ്പെട്ടിയിൽ നിക്ഷേപിക്കാം .കയ്യിൽ പണമില്ലെങ്കിൽ അടുത്ത ദിവസം കൊണ്ടുവന്നു വെച്ചാൽ മതിയാകും.

ഓണസ്‌റ്റി ഷോപ് എന്ന ആശയം സംരഭകാടിസ്ഥാനത്തിൽ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള തുമ്പി എന്ന സ്ഥാപനം.ഐ ടി രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കളായ നിഷാദ് ,അനൂപ് ഫ്രാൻസിസ് ,മിഥുൻ ഗിരീഷ് ,മനു എം എസ് എന്നിവരാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നിൽ.ജില്ലയുടെ പല ഭാഗങ്ങളിലായി പതിനാലിൽപരം ഓണസ്‌റ്റി ബോക്സുകൾ സ്ഥാപിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button