റോയൽ എൻഫീൽഡ് ഹിമാലയന് ഒരു കടുത്ത എതിരാളിയുമായി ഹീറോ മോട്ടോർകോർപ്. കഴിഞ്ഞ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ച ഹീറോ അഡ്വേഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സ് അടുത്ത വര്‍ഷം പകുതിയോടെ ഹീറോ ഇന്ത്യൻ നിരത്തിലെത്തിക്കുമെന്ന് റിപ്പോർട്ട്.
കാഴ്ചയിൽ ഹീറോയുടെ 150 സിസി ഇംപള്‍സുമായി സാമ്യമുണ്ടെങ്കിലും പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും എക്‌സ്പള്‍സിന്റെ നിർമാണം. 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിൻ 20 ബി.എച്ച്.പി പവറും 18 എന്‍എം ടോര്‍ക്കും നല്‍കി ഏത് ദുര്‍ഘട പാതയിലും കുതിച്ചോടാൻ എക്‌സ്പള്‍സിനെ കരുത്തനാക്കുന്നു. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്,140 കിലോഗ്രാം ഭാരം,സുരക്ഷയ്ക്കായി മുന്നിലും പിന്നിലും സ്റ്റാൻഡേർഡ് ഡിസ്‌ക് ബ്രേക്ക് വിത്ത് എബിഎസ് എന്നിവ മറ്റു പ്രത്യേകതകൾ.
ഹിമാലയന്റെ പകുതി എന്‍ജിന്‍ കരുത്ത് മാത്രമേ എക്‌സ്പള്‍സിനുള്ളെങ്കിലും ഹിമാലയന് കടുത്ത എതിരാളിയായിരിക്കും എക്സ്പൾസ്. വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏകദേശം 1.20 ലക്ഷത്തിനുള്ളിലാകും വില(ഹിമാലയനെക്കാള്‍ 50000 രൂപയോളം കുറവ്)
Post Your Comments