Latest NewsNewsInternational

കിമ്മിന്റെ ആണവമിസൈല്‍ പരീക്ഷണം ; ഉത്തരകൊറിയയില്‍ വന്‍ ഭൂചലനം ഉണ്ടാക്കി:  നിരവധി മരണവും നൂറുകണക്കിന് സൈനികർ രോഗ ബാധിതരും: ഞെട്ടിക്കുന്ന റിപ്പോർട്ട്

ഉത്തരകൊറിയയിലെ വടക്കന്‍ ഹാമ്യോംഗ് പ്രവിശ്യയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തില്‍ ഉത്തരകൊറിയ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം ആയിരുന്നെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ 12 ലധികം പേര്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുകയും വന്‍ നാശനഷ്ടവും മറ്റും ഉണ്ടാകുകയൂം ചെയ്തതായി റിപ്പോർട്ട് ഉണ്ട്.

മുന്നറിയിപ്പ് കൂടാതെ നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍ സ്കൂള്‍കെട്ടിടങ്ങളും മറ്റും തകര്‍ന്ന് 150 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേൽക്കുകയും ചെയ്തു. ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമുള്ള വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും കേടു പറ്റിയതായുമാണ് വിവരം.പരീക്ഷണം കാരണം ഉണ്ടായ ഭൂചലനം ഭൂകമ്പമാപിനിയില്‍ 6.3 രേഖപ്പെടുത്തി. തല്‍ഫലമായി ഹാമ്യോംഗ് പ്രവിശ്യയില്‍ 150 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. എട്ടു മിനിറ്റിനകത്ത് ഉണ്ടായ തുടര്‍ചലനങ്ങള്‍ സമീപ ഗ്രാമത്തിലും വന്‍ നാശനഷ്ടം വരുത്തി.

മരണവാര്‍ത്തകള്‍ പുറത്തു വന്നതോടെ ആശങ്കകളും ഉയരുന്നുണ്ട്. അനേകം സൈനികള്‍ ആണവവികിരണത്തെ തുടര്‍ന്ന് അസുഖബാധിതര്‍ ആയെന്നും അവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞെന്നുമാണ് വിവരം. ആറ് ആണവ പരീക്ഷണങ്ങള്‍ ഉത്തരകൊറിയ നടത്തിയെന്നും ഇതില്‍ അവസാനത്തേത് വിജയകരമായെന്നുമാണ് ജപ്പാന്റെയും റഷ്യയുടെയും വിദഗ്ദ്ധരും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button