കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ഇന്ന് ദുബായിലേക്ക് തിരിക്കും. ദിലീപിന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായിലേക്ക് പോകാൻ കോടതി അനുവദിച്ചത്. എന്നാൽ ഈ യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് പോലീസിന്റെ സംശയം.
കേസിലെ നിർണ്ണായക തെളിവായ ഈ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പോലീസ് കോടതിയില്‍ വാദിച്ചത്. പോലീസിന്റെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും ദിലീപ് ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്.
Post Your Comments