പന്ത്രണ്ട് വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ.
മധ്യപ്രദേശ് മന്ത്രിസഭയാണ് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനു അംഗീകാരം നൽകിയത്. കൂട്ടമാനഭംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന പ്രമേയവും മന്ത്രിസഭ പാസ്സാക്കി. മാനഭംഗ കേസുകളിലെ പ്രതികൾക്ക് ശിക്ഷയും പിഴയും വർധിപ്പിച്ച് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശവും മന്ത്രിസഭ അംഗീകരിച്ചു.
Post Your Comments