കൊച്ചി: സിനിമയ്ക്കു നേരെയുള്ള വിലക്കുകള്‍ ജനാധിപത്യത്തിന് ഭീഷണി. ഇതിനു വേണ്ടിയുള്ള റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് അപകടകരമായ അവസ്ഥയാണെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
സിനിമയ്ക്കു സെന്‍സറിംഗ് ശരിക്കും പറഞ്ഞാല്‍ ആവശ്യമല്ല. സെന്‍സര്‍ ബോര്‍ഡിന് രൂപം നൽകിയത് സിനിമയുടെ സംരക്ഷണത്തിനു വേണ്ടിയാണ്. സിനിമ സെന്‍സറിംഗ് നടത്തിയ ശേഷം പ്രദർശനം നടത്താതെ കോടതിയില്‍ പോകുന്നതും കോടതി നിർദേശിച്ചിട്ടും പിന്നീട് പ്രദര്‍ശിപ്പിക്കാത്തതും വിരോധാഭാസമാണ്. ഇത് എസ് ദുര്‍ഗ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ പരാമര്‍ശിച്ചാണ് അടൂര്‍ പറഞ്ഞത്. ഇതു താന്‍ കണ്ട ചിത്രമാണ്. ഇതില്‍ വിവാദപരമായി ഒന്നും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments