‘ബലികുടീരങ്ങളെ….’ എന്ന ആ വിപ്ലവഗാനത്തിനു 60 വയസ്സ് പൂർത്തിയാകുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അനുസ്മരിക്കാൻ അതിന്റെ നൂറ്‍റം വാർഷികത്തിൽ തിരുവനന്തപുരം പാളയത്ത് രക്സ്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. ഉദ്ഘാടനവേളയിൽ രക്തസാക്ഷികളെ അനുസ്മരിച്ചു ഒരു അഭിവാദ്യ ഗാനം ഉണ്ടാക്കണമെന്ന് സാംസ്കാരിക വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായാണു വയലാർ ‘ബലികുടീരങ്ങളെ’ രചിച്ചത്.
1957 ജൂലൈയിൽ കോട്ടയം ബെസ്ററ് ഹോട്ടലിലാണ് ‘ബലികുടീരങ്ങളെ..’ എന്ന ഗാനം വയലാർ രചിച്ചത് .ഇവിടെവെച്ചു തന്നെയാണ് ജി. ദേവരാജൻ ഈണം നൽകിയത്.വയലാർ -ദേവരാജൻ കൂട്ടുകെട്ടിന്റെ ആദ്യ സൃഷ്ടി കൂടിയാണ് ഈ ഗാനം. ആഗസ്ററ് 14 നു വി ജെ ടി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ എം ജോർജ് ,ദേവരാജൻ ,നടൻ ജോസ് പ്രകാശ് ,ജനാർദ്ദനക്കുറുപ്പ് തുടങ്ങി 25 പേർ ചേർന്നാണ് ഗാനം ആലപിച്ചത്.
Post Your Comments