തിരുവനന്തപുരം: അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അൻപതു ലക്ഷം രൂപയിലധികം വില വരുന്ന പാത്രങ്ങൾ സമർപ്പിച്ചു. ക്ഷേത്രത്തിനു പാത്രങ്ങൾ നൽകാൻ താൽപര്യമുണ്ടെന്ന് അമിക്കസ് ക്യൂറി അധികൃതരെ അറിയിച്ചിരുന്നു. അമിക്കസ് ക്യൂറി തന്നെ മാന്നാറിൽ പാത്രങ്ങൾ നിർമിക്കാനായി നിർദേശം നൽകി. ക്ഷേത്രത്തിൽ രണ്ടു ദിവസം മുൻപാണു പാത്രങ്ങൾ എത്തിച്ചു നൽകിയത്.
പാത്രങ്ങൾ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ വി.രതീശൻ ഏറ്റുവാങ്ങി. നൽകിയത് വെളളി, ചെമ്പ്, പിത്തള തുടങ്ങിയവയിൽ നിർമിച്ച ഉരുളികൾ, വാർപ്പുകൾ, അപ്പക്കാര, അണ്ടാവ്, നിലകാത് തുടങ്ങിയവയാണ്. അമിക്കസ് ക്യൂറി അൻപതിലധികം പാത്രങ്ങളാണ് നൽകിയത്. ഇനിയും ക്ഷേത്രത്തിനു പാത്രങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അമിക്കസ് ക്യൂറി അറിയിച്ചെന്നു ക്ഷേത്രം അധികൃതർ പറഞ്ഞു.
Post Your Comments