
ബെയ്ജിംഗ്: തുറമുഖത്തെ ഫാക്ടറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഞായറാഴ്ച രാവിലെ ചൈനയിലെ തുറമുഖ നഗരമായ നിൻഗ്ബോയിലെ ഫാക്ടറിയിലായിരുന്നു സ്ഫോടനം. 30 പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
സമീപമുണ്ടായിരുന്ന കെട്ടിടങ്ങള്‍ ശക്തമായ പൊട്ടിത്തെറിയിൽ തകര്‍ന്നു വീണു. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
Post Your Comments