thisമൗസ്സാന: പൂര്‍ണ്ണ ആരോഗ്യവാനായ ഈ മനുഷ്യന് ജലപാനം കഴിച്ചിട്ട് എഴുപത്തി മൂന്ന് വര്‍ഷമായി. 88 വയസുകാരനായ പ്രഹ്ലാദ് ജാനി എന്ന ‘മാതാജി’ആണ് വൈദ്യശാസ്ത്രത്തെ ശരിക്കും ഞെട്ടിച്ചത്. രാജസ്ഥാനിലെ മൗസാന ജില്ലയില്‍ ജനിച്ച പ്രഹ്ലാദ് ജാനിയുടെ ശരീരത്തെ കുറിച്ചും പ്രത്യേകമായ ജീവിതത്തെക്കുറിച്ചും നിരന്തരമായ പഠനം നടത്തുകയാണ് ശാസ്ത്രലോകം. എന്നിട്ടും ഇതു വരെ എന്തു പ്രതിഭാസമാണ് വെള്ളവും ഭക്ഷണവും ഇല്ലാതെ പൂര്‍ണ്ണ ആരോഗ്യവാനായി ജീവിക്കാനായി ഇദ്ദേഹത്തിനു കാരണമാകുന്നതിനു പിന്നിലെന്ന് ശാസ്ത്രത്തിനു മുന്നില്‍ രഹസ്യമായി തുടരുകയാണ്.
പ്രഹ്ലാദ് ജാനിയുടെ ജനനം 1929 ആഗസ്റ്റിലായിരുന്നു. ഏഴാം വയസില്‍ പ്രഹാദ് വീട്ടില്‍ നിന്നും കാട്ടിലേക്ക് പോയി. തിരിച്ച് എത്തിയപ്പോള്‍ തനിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്നു അറിയിച്ചു. പിന്നീട് അങ്ങോട്ട് ചുവന്ന വസ്ത്രവും മൂക്കുത്തിയും കമ്മലും അണിഞ്ഞാണ് ഇദ്ദേഹം നടക്കുന്നത്. ഇതോടെ പ്രഹ്ലാദിനെ നാട്ടുകാരാണ് മാതാജി എന്നു വിളിച്ച് തുടങ്ങിയത്. ഇദ്ദേഹം പതിനഞ്ചാമത്തെ വയസില്‍ വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചു. പിന്നീട് നാളിതു വരെ ജലപാനം കഴിക്കാതെ ആരോഗ്യവനായി ജീവിക്കുന്നു.
സംഭവം അറിഞ്ഞ് സെര്ലിന് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഇദ്ദേഹത്തെ നിരീക്ഷിക്കാനായി അനുമതി തേടി. അനുമതി കിട്ടിയ ഡോക്ടര്‍ 10 ദിവസം മാതാജിയെ നിരീക്ഷിച്ചു. 10 ദിവസവും ജലപാനം കഴിച്ചില്ല മാത്രമല്ല മലമൂത്ര വിസര്‍ജനം നടത്തിയില്ലെന്നും ഡോക്ടര്‍ വിധിയെഴുതി. വീണ്ടും 2010ല്‍ ഡോക്ടമാരുടെ സംഘം ഇദ്ദേഹത്തെ പരിശോധിക്കാനായി എത്തി. ഇവരും ഇദ്ദേഹം ഭക്ഷണവും വെള്ളവും കഴിക്കുന്നില്ല മലമൂത്ര വിസര്‍ജനം പോലും നടത്തുന്നില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിധിയെഴുതി. വിദേശ രാജ്യങ്ങളിലെ വൈദ്യശാസ്ത്ര സംഘം പോലും ഇദ്ദേഹത്തെ പരിശോധിച്ചു. ആര്‍ക്കും ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താനായി സാധിച്ചിട്ടില്ല.
Post Your Comments