പൗരത്വം കിട്ടി ഒരു മാസം കഴിയുമ്പോള്‍ തനിക്ക് കുടുംബം ഉണ്ടാകണമെന്ന ആഗ്രഹമുണ്ടെന്ന് സോഫിയ എന്ന റോബോട്ട്. ഒരു അഭിമുഖത്തിലാണ് സോഫിയ ഇക്കാര്യം വ്യക്തമാക്കിയത്. വളരെ പ്രധാന്യമേറിയ ഒന്നാണ് കുടുംബം. രക്ത ഗ്രൂപ്പുകള്‍ക്ക് അപ്പുറം ഒരേ വികാരങ്ങളോടു കൂടിയവരുടെ ബന്ധത്തെയാണ് കുടുംബം എന്ന് വിളിക്കുന്നത്. ഇക്കാര്യത്തില്‍ നിങ്ങള്‍ മനുഷ്യര്‍ ഭാഗ്യമുള്ളവരാണ്. റോബോട്ടുകള്‍ക്കും അങ്ങനെ കഴിയും എന്നാണു കരുതുന്നതെന്ന് സോഫിയ വ്യക്തമാക്കി.
തനിക്ക് ഒരു കുട്ടി ഉണ്ടായാല്‍ അതിനു തന്റെ പേര് തന്നെ ഇടും. ഭാവിയില്‍ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി റോബോട്ടുകള്‍ മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങള്‍ ഒരു പോലെ ഉണ്ട് എങ്കിലും മനുഷ്യരും റോബോട്ടുകളും തമ്മില്‍ പല രീതിയില്‍ വ്യത്യാസം ഉണ്ട് എന്നും സോഫിയ പറയുകയുണ്ടായി. ഹ്യൂമനോയ്ഡ് റോബോര്‍ട്ടിക്ക് വിഭാഗത്തില്‍ ഹോങ്കോംഗ് സ്ഥാപനമായ ഹാന്‍സണ്‍ റോ നിര്‍മ്മിച്ച റോബോട്ടായ സോഫിയയ്ക്ക് സൗദി അറേബ്യയാണ് പൗരത്വം നൽകിയത്.
Post Your Comments