വത്തിക്കാന്‍: ചരിത്രത്തിലാദ്യമായി മാര്‍പാപ്പ മ്യാന്മാറില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കം. മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കാണ് സന്ദർശനം. റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പുറപ്പെടും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മാര്‍പാപ്പയും സംഘവും മ്യാന്‍മറിലെ വന്‍നഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തില്‍ ആചാരപരമായ വരവേല്‍പ്പിനുശേഷം പാപ്പാ വിശ്രമിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് വിമാനത്തില്‍ തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലാകും ഔപചാരിക സ്വീകരണം. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും.
Post Your Comments