
തിരുവനന്തപുരം: സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണെന്നും, അതുകൊണ്ട് സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നും ബിജെപി. ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷവും ആയുധം താഴെവെയ്ക്കാൻ സിപിഎം തയ്യാറാകുന്നില്ല. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ സതീശനെ കൊലപ്പെടുത്തിയതെന്നും, ഒരു ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന എല്ലാ രീതിയിലും കൊലപാതക രാഷ്ട്രീയത്തിനെതിരെ ബിജെപി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെപ്പോലെ ബിജെപിയും ആയുധം എടുക്കണമെന്നാണോ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പ്രതീക്ഷിക്കുന്നത്. സര്‍വ്വകക്ഷിയോഗത്തിലും ഉഭയകക്ഷി യോഗത്തിലുമെല്ലാം ബിജെപി സഹകരിച്ചതാണെന്നും, എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകാത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും പി.കെ. കൃഷ്ണദാസ് പറയുകയുണ്ടായി.
Post Your Comments