കോഴിക്കോട് : ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് കെണി ഒരുക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അക്കൗണ്ടുകളും ഗ്രൂപ്പുകളും പൂട്ടിയതായി ,മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് തങ്ങളുടെ പേജിലൂടെ അറിയിച്ചു.
പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫേക്ക് അക്കൗണ്ടുകളും മറ്റും ഉണ്ടാക്കി വീണ്ടും ഇത്തരം ആളുകൾ ഫേസ്ബുക്കിൽ തെമ്മാടിത്തരം കാട്ടിയെന്നും ഏകദേശം 55 ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും ഹാക്ക് ചെയ്‌തുവെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വ്യക്തമാക്കുന്നു. ഹാക്ക് ചെയ്ത അക്കൗണ്ടുകളും ഗ്രൂപ്പുകളും ഏതൊക്കെ എന്ന വിവരം മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. കേരള പോലീസിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
Post Your Comments