ഷാര്‍ജ: ഷാര്‍ജയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഷാര്‍ജയിലെ അല്‍ ഖാസിമിയ പ്രദേശത്തെ പള്ളിയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ടു കുഞ്ഞിന്റെ രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു തുണി കൊണ്ട് പുതപ്പിച്ച് കുഞ്ഞിനെ ഒരു കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി പള്ളിയുടെ പ്രവേശന കവാടത്തിന് മുൻപിലാണ് കിടത്തിയിരുന്നത്. കുഞ്ഞിന്റെ സൈഡിലായി ഫീഡിംഗ് കുപ്പിയും, കുട്ടികള്‍ക്കാവശ്യമായ മറ്റു വസ്തുക്കളും ഉണ്ടായിരുന്നു. ഈ സമയം പ്രാര്‍ത്ഥനക്ക് പള്ളിയിലെത്തിയ ഏഷ്യക്കാരൻ കുട്ടിയുടെ കരച്ചില്‍ കേട്ട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആംബുലന്‍സുമായി സഥലത്തെത്തിയ പോലീസ് കുഞ്ഞിനെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
Post Your Comments