ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കിയതോടെ ഉത്പനങ്ങള്‍ക്കു വില കുറച്ച് പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി. കമ്പനിയുടെ പവര്‍ബാങ്ക്, ചാര്‍ജറുകള്‍, കേയ്‌സുകള്‍ ഉള്‍പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കാണ് വില കുറച്ചത്. ഇക്കാര്യം ഷവോമി ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ മനു ജെയ്ന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
തങ്ങളുടെ ഉത്പനങ്ങള്‍ക്കു വില കുറച്ചു. സ്മാര്‍ട്ട് ഫോണുകളുടെ അനുബന്ധ ഉപകരണങ്ങള്‍ക്കാണ് വില കുറച്ചത്. ഇനി ഇവ നിങ്ങള്‍ സ്വപ്നം കാണുന്ന വിലയില്‍ കരസ്ഥമാക്കമെന്നു കമ്പനി വ്യക്തമാക്കി.
ഷവോമിയുടെ 10,000 mAh പവര്‍ബാങ്ക് 2 1,099 രൂപയ്ക്കു ലഭിക്കും. മുമ്പ് ഇതിനു 1,200 രൂപ വിലയുണ്ടായിരുന്നു. ഇതു പോലെ 10,000 mAh ന്റെ പവര്‍ബാങ്കിനു നിലവില്‍ 1,499 രൂപയാണ്. 1000 രൂപയാണ് ഇതിനു കുറച്ചത്. 20,000 mAh പവര്‍ബാങ്ക് 2 ന് 1,999 രൂപയാണ് പുതിയ വില. നേരത്തെ ഇതിന് 2199 രൂപയായിരുന്നു വില.
Post Your Comments