ബാഴ്സലോണ: അഭ്യൂഹങ്ങൾക്ക് വിരാമം പ്രമുഖ ഫുട്ബോൾ താരം ലയണൽ മെസി ബാഴ്സലോണയുമായുള്ള കരാർ പുതുക്കി. ഇനി 2021 വരെ മെസി ബാഴ്സക്കായി ബൂട്ടണിയും. 70 കോടി യൂറോയാണ് പുതിയ കരാറിലൂടെ മെസിക്കു ലഭിക്കുക. മികച്ച യൂറോപ്യൻ ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ഷൂ അവാർഡ് നാലാം വട്ടവും നേടിയ പിന്നാലെയാണ് മെസിയുമായുള്ള കരാർ പുതുക്കിയ വിവരം ബാഴ്സ മാനേജ്മെന്റ് പുറത്തു വിട്ടത്. 2018ൽ കരാർ അവസാനിക്കവേ മെസ്സി ബാഴ്സ വിട്ടേക്കുമെന്ന വാർത്തകളും പരന്നിരുന്നു.
602 മത്സരങ്ങളിൽ ബാഴ്സലോണയ്ക്കു വേണ്ടി കളത്തിൽ ഇറങ്ങിയ മെസ്സി 523 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. എട്ട് ലാലിഗ കിരീടങ്ങളും നാലു ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമുൾപ്പെടെ 30 ട്രോഫികൾ മെസി എത്തിയ ശേഷം ബാഴ്സ നേടിയിട്ടുണ്ട്.
Post Your Comments