ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും താന്‍ പുരസ്കാരം വേണ്ടന്ന് വച്ചതാണെന്നും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കി ടൈം മാഗസിനും രംഗത്ത് വന്നു.പ്രസിഡന്റിന്റെ വാദം തെറ്റാണെന്നും തങ്ങള്‍ എങ്ങനെയാണ് പേഴ്സണ്‍ ഓഫ് ദി ഇയറിനെ തെരഞ്ഞെടുക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റിന് അറിയാത്തതിനാലാണ് ഇങ്ങനെ പറയുന്നതെന്നും ഡിസംബര്‍ ആറിന് പ്രഖ്യാപനത്തിന് മുൻപ് ആരാണ് പുരസ്കാര ജേതാവെന്നു വെളിപ്പെടുത്താറില്ലെന്നും ടൈം മാഗസിന് ട്വീറ്റ് ചെയ്തു
Post Your Comments