ന്യൂഡല്‍ഹി: “ഭീകരവാദം ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ ഭീഷണിയാണെന്ന്” പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ് കെ സാദ് മന് കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. “ലോകം ഒരുമിച്ച് നിന്ന് കൊണ്ട് ഭീകരവാദത്തിനെ തോല്‍പ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഒൻപത് വർഷം മുൻപ് ഇന്നേ ദിവസം രാജ്യത്തെ പിടിച്ച് കുലുക്കിയ മുംബൈ ഭീകരാക്രമണം ഒരിക്കലും മറക്കാനാവില്ല. അന്നത്തെ ആക്രമണത്തിൽ ജീവന് ബലികഴിക്കേണ്ടി വന്ന പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഈ അവസരത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. അവരുടെ ത്യാഗത്തെ ഒരിക്കലും രാജ്യം മറക്കില്ല. വിവിധ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ടാണ് ഒരു ഭരണഘടന എഴുതി തയാറാക്കിയത്. ഇതിന് ബാബാ സാഹേബ് അംബേദ്കര്‍ വഹിച്ച പങ്ക് വലുതാണ്. അതിനാൽ ഈ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പുതിയൊരു ഇന്ത്യയുണ്ടാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കുന്ന തരത്തിലാണ് ഭരണഘടനയുണ്ടാക്കിയിരിക്കുന്നതെന്നും” പ്രധാനമന്ത്രി പറഞ്ഞു.
ചായവില്‍പ്പനക്കാരനെന്ന കോണ്‍ഗ്രസിന്റെ അധിക്ഷേപത്തിന് മറുപടിയായാണ് മോദി എല്ലാ മാസവും ഞായാറാഴ്ചകളില്‍ നടത്തി വരാറുള്ള മന് കീ ബാത്ത് എന്ന റേഡിയോ പരിപാടി ചായ് കെ സാദ് മന് കീ ബാത്ത് എന്ന രീതിയിൽ വ്യത്യസ്തമാക്കിയത്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വേദിയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന് മന് കീ ബാത്ത് കേട്ടാണ് അമിത് ഷായും അരുണ്‍ ജയ്റ്റ്ലിയും അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ് വിമര്‍ശനത്തിന് തക്ക മറുപടി കൊടുത്തത്.
Post Your Comments