Latest NewsKeralaNews

ടിപി രാമകൃഷ്‌ണൻ പ്രതിയായ കേസ് പിൻവലിച്ചു

വടകര: മന്ത്രി ടിപി രാമകൃഷ്‌ണൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരെയുള്ള കേസ് വിചാരണയ്ക്കിടയിൽ സർക്കാർ പിൻവലിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും മുൻ‌കൂർ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൈനാട്ടിയിൽ ദേശീയപാത തടഞ്ഞതിന്റെ കേസാണ് പിൻവലിച്ചത്. 2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവം നടക്കുന്ന സമയത്ത് ടി.പി രാമകൃഷ്‌ണൻ സിപിഎം ജില്ലാസെക്രട്ടറി ആയിരുന്നു. സംസ്ഥാന സമിതി അംഗം പി. സതീദേവി, കർമസമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല, പാർട്ടി നേതാക്കളായ ഇ.എം ദയാനന്ദൻ, ആർ.ഗോപാലൻ, ചെറിയ പുത്തൻപുരയിൽ മനോജ്, പി.രാജൻ, കെ.ഷാജി എന്നിവരായിരുന്നു പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button