റായ്പൂര്‍•ഛ്ത്തീസ്ഗഡില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഏഴ് യാത്രക്കാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റായ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ബിലാസ്പൂര്‍ ജില്ലയിലെ പെന്ദ്ര താലൂക്കില്‍ ബന്ജാരി ഘട്ടിലാണ് അപകടം.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പരിക്കേറ്റ യാത്രക്കാര്‍ പറയുന്നത്. അലഹബാദിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും റോഡ് സൈഡിലെ ഒരു ധാബയില്‍ നിന്ന് മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെയാണ് വാഹനം മറിഞ്ഞതെന്നും യാത്രക്കാര്‍ പറഞ്ഞു.
ഓടിയെത്തിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments