ന്യൂഡല്‍ഹി: വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതീയാനുള്ളത്. ഇതാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും കാരണം. ഇതു ഇല്ലാതാക്കാനായി ശ്രമിക്കുന്ന ശക്തികളെ പ്രാരംഭ ദിശയില്‍ തന്നെ നുള്ളിക്കളയുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് തലക്ക് വില പറയുന്നത് തെറ്റായ നടപടിയാണ്. മാത്രമല്ല ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിയും അനുവദിക്കുക സാധ്യമല്ല. പുതിയ സിനിമകള്‍ പലപ്പോഴും മതവിഭാഗത്തെയും ജനവികാരത്തെയും വ്രണപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ പേരില്‍ ചിലര്‍ പ്രതിഷേധം നടത്തുന്നു. വേറെ ചിലര്‍ കോടികള്‍ പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇത്രയും വലിയ തുക അനായേസന എവിടെ നിന്നു ലഭിക്കുമെന്നു താന്‍ സംശയിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പത്മാവതി ചിത്രം സംബന്ധിച്ച വിവാദങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് എം. വെങ്കയ്യ നായിഡുവിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
Post Your Comments