വെല്ലൂര്‍•തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. സര്‍ക്കാര്‍ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ നാലുപേരും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ അധ്യാപിക വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ഇവര്‍ കടുംകൈ കാണിച്ചത്. ചെന്നൈയില്‍ നിന്നും 88 കിലോമീറ്റര്‍ അകലെ പനപ്പക്കം ഗ്രാമത്തിലാണ് സംഭവം.
രേവതി, ശങ്കര്‍, ദീപ, മോനിഷ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന അഗ്നിശമന സേനയും ചേര്‍ന്നാണ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഇവര്‍ ക്ലാസില്‍ കയറിയിരുന്നില്ല. ബാഗുകള്‍ സ്കൂളില്‍ ഉപേക്ഷിച്ചായിരുന്നു ഇവര്‍ പോയതെന്ന് പോലീസ് പറഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് ചര്‍ച്ച ചെയ്യാന്‍ രക്ഷിതാക്കളെ കൂട്ടി വരാന്‍ ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടതാണ് ഇവരെ കടുംകൈ കാണിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സഹപാഠികളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments