KeralaLatest NewsNews

റുബെല്ല വാക്സിൻ കുത്തിവെപ്പ് കാലാവധി നീട്ടി

തിരുവനന്തപുരം: മീസില്‍സ് റുബെല്ല പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. നവംബർ 25 വരെയാണ് കാലാവധി മുമ്പ് തീരുമാനിച്ചിരുന്നത്. വാക്സിൻ നൽകാനായി സംസ്ഥാനത്ത് ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള 76 ലക്ഷം കുട്ടികളെ ലക്ഷ്യമിട്ടപ്പോള്‍ ഇതുവരെ കുത്തിവയ്‌പ്പെടുത്തത് 61 ലക്ഷം കുട്ടികള്‍ മാത്രമാണ് .

സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ 83 ശതമാനം മാത്രമാണ് കുത്തിവെപ്പ് നടന്നത്.തിരുവനന്തപുരം,ആലപ്പുഴ ,പത്തനംതിട്ട ,കൊല്ലം ,കോഴിക്കോട് ,ഇടുക്കി എന്നീ ജില്ലകളിൽ മാത്രമാണ് തൊണ്ണൂറ് ശതമാനം കുത്തിവെപ്പ് നടന്നത്. അതേസമയം, സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രചരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ വാക്സിന്‍ യജ്ഞം പരാജയപ്പെട്ടു. ഇതുവരെ 62 ശതമാനം കുട്ടികള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ കുത്തിവയ്പ് എടുത്തത്. മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്,വയനാട് ജില്ലകളിലെ കണക്കുകള്‍ വളരെ അധികം പിന്നിലാണ്.ഈ സാഹചര്യത്തിലാണ് കുത്തിവെപ്പ് കാലാവധി നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button