കൊച്ചി: തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല തീര്‍ഥാടകരും സ്ലീപ്പര്‍ ടിക്കറ്റ് യാത്രക്കാരും തമ്മിലുള്ള തര്‍ക്കമാണ് ഇതിനു കാരണം. ഡിസംബര്‍ 15 വരെയാണ് തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം.
തിരുവനന്തപുരത്തു നിന്നുള്ള ഹൈദരാബാദ് ശബരി, ന്യൂഡല്‍ഹി കേരള, ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എന്നിവയില്‍ തിരുവനന്തപുരത്തു നിന്നു എറണാകുളം വരെയുള്ള യാത്രയ്‌ക്കേ ഡിസംബര്‍ 15 വരെ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റ് നല്‍കൂ.
ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ്, ഹൈദരബാദ് തിരുവനന്തപുരം ശബരി, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എന്നിവയില്‍ തിരുവനന്തപുരം ഭാഗത്തേക്കാണ് നിയന്ത്രണം. ഈ ട്രെയനികുളില്‍ എറണാകുളം മുതലുള്ള യാത്രയ്ക്കു മാത്രമേ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റ് നല്‍കൂ.
ശബരിമല തീര്‍ഥാടകര്‍ പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കു സ്ലീപ്പര്‍ കോച്ചുകളില്‍ ഇരിക്കാന്‍ അവസരം നല്‍കാത്തതാണ് പ്രശ്‌നത്തിനു കാരണം. പകല്‍സമയ സ്ലീപ്പര്‍ ടിക്കറ്റ് സംവിധാനം കേരളത്തില്‍ മാത്രമേ ഉള്ളൂ. ഇതു കാരണമാണ് തര്‍ക്കം പതിവാകുന്നത്.
കൗണ്ടറുകളില്‍ മാത്രമാണ് പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റിനു നിയന്ത്രണം. റിസര്‍വേഷന്‍ ഓഫിസുകള്‍ വഴിയോ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകള്‍ നേരത്ത ബുക്ക് ചെയ്യുന്നവര്‍ക്കു പകല്‍ സമയ സ്ലീപ്പര്‍ ടിക്കറ്റ് ലഭിക്കും.
Post Your Comments