പാകിസ്ഥാനിൽ സർക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം രൂക്ഷമാകുന്നു. കലാപത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇസ്‌ലാമാബാദിലും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.ഇസ്ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് തത്കാലത്തേക്ക് നിരോധനം ഏർപ്പെടുത്തി. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിഷേധക്കാര്‍ റോഡുകള്‍ തടസപ്പെടുത്തി അക്രമം അഴിച്ച് വിടുകയായിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ സൈന്യം ടിയര്‍ ഗ്യാസ് ഉൾപ്പടെയുള്ള ആയുധങ്ങൾ പ്രയോഗിച്ചു.
Post Your Comments