ക്വറ്റ•തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാന്‍ നഗരമായ ക്വറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച നഗരപ്രാന്തത്തിലെ ഒരു ബസ് ടെര്‍മിനലിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അബ്ദുര്‍ റസാഖ് ചീമ പറഞ്ഞു. സുരക്ഷാസേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും കൊല്ലപ്പെട്ടവരില്‍ ഏറെയും സിവിലിയന്മാരാണ്. ഒരു കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്ഫോടനം ചാവേര്‍ ആക്രമണമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും റസാഖ് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ടാഴ്ച മുന്‍പ് ക്വറ്റയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പോലീസ് മേധാവിയും മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റ ബലൂച് ദേശീയവാദ സംഘടനങ്ങളുടെ കേന്ദ്രമാണ്. ഇവിടെയും ഭീകരസംഘടനകള്‍ സജീവമാണ്.
Post Your Comments