കള്ള ടാക്‌സികൾ സർവീസ് നടത്തുന്നതായുള്ള പരാതികളെ തുടർന്ന് നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് .പ്രൈവറ്റായി രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ വാടകയ്ക്ക് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ടാക്സി ഡ്രൈവർമാർ സംഘടിച്ചാണ് അധികൃതർക്ക് പരാതി നൽകിയത് .പ്രൈവറ്റായി രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സി സർവീസ് നടത്തിയാൽ 3000 രൂപയാണ് പിഴ. ഫിറ്റ്നസ് സെർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 3000 രൂപ വേറെയും പിഴ ഈടാക്കും .പരാതി ശ്രദ്ധയിൽ പെട്ടിട്ടുണെന്നും തക്ക നടപടികൾ എടുക്കുമെന്നും അധികൃതർ പറയുന്നു .
Post Your Comments