ബെംഗളൂരു: എളിമയുടെയും മാന്യതയുടെയും ഉദാഹരണമാണ് ഒരു ക്രിക്കറ്റ് താരമെന്ന ജാഡ ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത ദ്രാവിഡ്. ദ്രാവിഡ് ഒരിക്കല്‍കൂടി ഒരു മനുഷ്യന്റെ ജീവിതത്തില്‍ എളിമക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നതും അതിന്റെ ചിത്രങ്ങളാണ്.
ആ ചിത്രത്തിലുള്ളത് കുട്ടികള്‍ക്കൊപ്പം ക്യൂവില്‍ നില്‍ക്കുന്നതാണ്. ദ്രാവിഡ് മക്കള്‍ പഠിക്കുന്ന സ്കൂളിലെ ശാസ്ത്രമേള കാണാനെത്തിയതായിരുന്നു . ഈ ചിത്രം എന്നെടുത്തതെന്ന് വ്യക്തമല്ല. പക്ഷേ ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.
ദ്രാവിഡ് ഇത്തരത്തില്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ദ്രാവിഡ് സാധാരണ മനുഷ്യനായത് ഓട്ടോറിക്ഷയില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ ടീം 372 റണ്‍സിന് കാനഡയെ തോല്‍പ്പിച്ചപ്പോള്‍ കനേഡിയന്‍ താരങ്ങളെ ആശ്വസിപ്പിച്ചും ദ്രാവിഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
That’s Rahul Dravid in a queue with his kids at a science exibhition.
No show off;
no page 3 attitude;
no celebrity airs;
no “do you know who I am?” looks;
Queueing just like any other normal parent… really admirable… pic.twitter.com/NFYMuDqubE
— South Canara (@in_southcanara) November 23, 2017
Post Your Comments