ഉത്തർപ്രദേശ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫീസ് സയ്ദിനെ വിട്ടയച്ചത് ഇന്ത്യയിൽ പാക് പതാക ഉയർത്തിയും പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു.
ഉത്തർപ്രദേശിലെ ലഖിർപൂർ ഖേരി മേഖലയിലെ ബീഗം ബാഗ് കോളനിയിലാണ് സംഭവം നടന്നത്. 20 നും 25 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് പതാക ഉയർത്തിയതിനു പിന്നിലുള്ളത്. കോളനിയിൽ നടത്തിയ തിരച്ചിൽ നിരവധി പാകിസ്ഥാൻ പതാകകളും കണ്ടെടുത്തെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തയും പോലീസ് പറഞ്ഞു.
ഒരു കൊടും കുറ്റവാളിക്ക് വേണ്ടി രാജ്യത്തിനുള്ളിൽ നിന്നും അനുകൂല മുദ്രാവാക്യമുയർത്തുന്നത് രാജ്യദ്രോഹകുറ്റമാണ്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിനു ഉത്തരവിട്ടതെന്ന് ജില്ലാ മജിസ്ട്രേട്ട് ആകാശ്ദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ കോടതിയുടെ അനുമതിയോടെ പാക് സർക്കാർ വീട്ടുതടങ്കലിലായിരുന്ന ഹാഫീസ് സയ്ദിനെ മോചിപ്പിച്ചത്. 2008ൽ 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരക്രമണത്തിന്റെയും,ഇന്ത്യൻ പാർലമെന്റാക്രമണത്തിന്റെയും മുഖ്യസൂത്രധാരനാണ് ഹഫീസ് സെയ്ദ്. വിട്ടയച്ചതിന് തൊട്ടു പിന്നാലെ ഹാഫിസ് സയിദ് യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുളള വീഡിയോ പുറത്ത് വന്നിരുന്നു. അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ തലയ്ക്ക് വിലയിട്ടിട്ടുള്ള ഭീകരനാണ് ഭീകര സംഘടന ജമാത്ത് ഉദവ തലവനായ ഹാഫിസ് സയീദ്.
Post Your Comments