KeralaLatest NewsNews

പിണറായി വിജയന്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നു – വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം•കൊട്ടകാമ്പൂര്‍ ഭൂമി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആരോപിച്ചു. എം.പി ജോയ്‌സ് ജോര്‍ജിന്റെയും മറ്റ് വന്‍കിട കൈയേറ്റക്കാരുടെയും റവന്യൂ-വനഭൂമി കൈയേറ്റങ്ങളെ സംരക്ഷിക്കാനാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള തീരുമാനം. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടത് റവന്യൂ വകുപ്പാണ് . വകുപ്പിന്റെ നടപടികള്‍ക്ക് മേല്‍ നോട്ടം വഹിക്കേണ്ട റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി സി.എച്ച് കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്.

റവന്യൂ മന്ത്രി തന്നെ അതൃപ്തി രേഖപ്പെടുത്തിയ ഈ ഉദ്യോഗസ്ഥനെ നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ നിശ്ചയിച്ചത് സകല കൈയേറ്റക്കാരുടെയും കൈയേറ്റങ്ങളെ നിയമവിധേയമാക്കി മാറ്റി നല്‍കാനാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനമേഖലയെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും അവഹേളിച്ചും നിയമലംഘകര്‍ക്ക് കൂട്ട് നില്‍ക്കുകയാണ് മുഖ്യമന്ത്രിയും എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളും. ഒരു ഭാഗത്ത് വികസനത്തിന്റെ പേരില്‍ ജനങ്ങളെ സ്വന്തം മണ്ണില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന സര്‍ക്കാര്‍ പരിസ്ഥിതി ലോലപ്രദേശങ്ങളെയും വനഭൂമിയേയും കൈയേറ്റക്കാര്‍ക്കായി തുറന്നിട്ടിരിക്കുന്നു. പശ്ചിമഘട്ടം പോലെ പ്രാധാന്യമായ മേഖലകളെ തകര്‍ക്കുന്ന എല്‍.ഡിഎഫ് സര്‍ക്കാര്‍ നീക്കം കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button