കൊച്ചി ; ജഡ്‌ജിക്കെതിരെ പരാതിയുമായി തോമസ് ചാണ്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കടുത്ത പരാമർശങ്ങൾക്ക് എതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്. “തന്റെ രാജി ഉദ്ദേശം വെച്ച് സീനിയർ ജഡ്‌ജി പി എൻ രവീന്ദ്രനെ മറികടന്നായിരുന്നു പരാമർശം. മുൻപ് മാത്തൂർ ദേവസത്തിന്റെ അഭിഭാഷകനായിരുന്നു ദേവൻ രാമചന്ദ്രൻ. ജഡ്ജിയുടെ വാക്കും പ്രവർത്തിയും പക്ഷപാതപരം. തനിക്കെതിരെ ഇദ്ദേഹം കോടതിയിൽ ഹാജരായിരുണ്ടെന്നും താനുമായി ബന്ധമുള്ള കേസുകളിൽ ഇതേ ജഡ്ജിയെ ഒഴിവാക്കണമെന്നും” തോമസ് ചാണ്ടി നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം തോമസ് ചാണ്ടി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്തം നഷ്ടമായെന്ന പരാമർശം നീക്കണമെന്നും ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും തോമസ് ചാണ്ടി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Post Your Comments