തിരുവനന്തപുരം : പാറശ്ശാല കുന്നത്തുകാലില്‍ പാറമട ഇടിഞ്ഞുവീണ് രണ്ട് പേര് മരിച്ചു. സേലം സ്വദേശി സതീഷ് മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ നിരവധി പേർക്കു പരിക്കേറ്റു. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. ഏഴ് പേര് പാറകള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയായിരുന്നു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടപ്പാറയിൽ അലോഷ്യസ് എന്നയാളുടെ പാറമടയിലാണ് അപകടമുണ്ടായത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്.
Post Your Comments