Latest NewsNewsInternationalSports

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പാരാലിമ്പിക്​സ്​ താരത്തിന്റെ ശിക്ഷ ഇരട്ടിയാക്കി

ജോഹന്നാസ്​ബര്‍ഗ്​: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പാരാലിമ്പിക്​സ്​​ താരം ഒാസ്​കാര്‍ പിസ്​റ്റോറിയസി​​െന്‍റ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കന്‍ അപ്പീല്‍ കോടതിയാണ്​ പിസ്​റ്റോറിസി​​െന്‍റ ശിക്ഷ വര്‍ധിപ്പിച്ചത്​. ആറ്​​ വര്‍ഷത്തില്‍ നിന്ന്​ 13 വര്‍ഷവും അഞ്ച്​ മാസവുമായാണ്​​​ ശിക്ഷ വര്‍ധിപ്പിച്ചത്​. ത​​െന്‍റ കാമുകിയായ റേവയെ 2013ലെ വാല​ൈന്‍റന്‍ ദിനത്തില്‍ പിസ്​​റ്റോറിയസ്​ വെടിവെച്ച്‌​ കൊന്നുവെന്നായിരുനു പൊലീസ്​ കേസ്​.

നാല്​ ബുള്ളറ്റുകളാണ്​ റേവയുടെ ശരീരത്തില്‍ തറച്ചിരുന്നത്​. കള്ളനാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ റേവക്ക്​ നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു പിസ്​റ്റോറിയസ്​ കോടതിയില്‍ വാദിച്ചിരുന്നത്​. എന്നാല്‍, പിസ്​റ്റോറിയസി​​െന്‍റ വാദം കോടതി തള്ളുകയും തടവ്​ ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷ കുറഞ്ഞ്​ പോയെന്ന്​ അന്നു തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button