KeralaLatest NewsNews

നിരാമയ കയ്യേറ്റം:ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി

കുമരകം•ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ്‌ ചന്ദ്രശേഖരിന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ടിന്റെ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതായി പഞ്ചായത്ത്‌ പ്രസിഡന്റ് എ.പി സലിമോന്‍.

നിരാമയ റിസോർട്ടിന്റെ 7 1/2 (ഏഴര) സെൻറ് കൈയ്യേറ്റ ഭുമി റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിരിച്ച് പഞ്ചായത്തിനെ ബോധ്യപെപ്പെടുത്തി. ഈ വസ്തുവിലെ കെട്ടിട നിർമാണങ്ങൾ മതിൽ നിർമാണം മറ്റ് നേരിട്ടു കാണാവുന്ന നിരവധി കയ്യേറ്റങ്ങൾ ഒഴിപ്പിയ്ക്കുന്നതിനുള്ള നടപടികൾ ഇന്നു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ജന പ്രതിനിധികൾ, കോട്ടയം അഡീ. തഹസീൽദാർ, അസി: സവ്വേയർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button