Latest NewsNewsGulf

മസാജ് ചെയ്തുതരാമെന്ന് സന്ദേശം; തിരുമ്മല്‍ സ്വപ്നം കണ്ട് ഫ്ലാറ്റിൽ എത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ദുബായ്: ദുബായ്:മസാജ് ചെയ്യാനെന്ന് പറഞ്ഞ് യുവതി ഫ്ളാറ്റിലേക്ക് ക്ഷണിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവതി വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും തുടര്‍ന്ന് തിരുമ്മല്‍ സ്വപ്നം കണ്ട് അവരുടെ ഫ്ളാറ്റില്‍ എത്തിയതായിരുന്നു 34 കാരൻ. മുറിയില്‍ എത്തിയ യുവാവിനെ ബന്ധനസ്ഥനാക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം 1,63,790 ദിര്‍ഹം ക്രെഡിറ്റ് കാര്‍ഡ് വഴിയും 15,000 ദിര്‍ഹം പണമായും മോഷ്ടിച്ചു. നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും ഇയാളുടെ പരാതിയെ തുടര്‍ന്ന് കോടതിയില്‍ വിചാരണ നേരിടുകയാണ്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് ഓഗസ്റ്റ് 21 നാണ്. ഇവരുടെ രീതി ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മസാജ് ചെയ്യാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച്‌ പണവും മറ്റും മോഷ്ടിക്കലാണെന്ന് പോലീസ് വ്യക്തമാക്കി. മുറിയില്‍ പ്രവേശിച്ച തന്നെ കെട്ടിയിട്ടു മര്‍ദിക്കുകയും ഇരുമ്പു വടി കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button