കൊച്ചി•പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഐഡിയയുടെ സേവനങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് നെറ്റ് വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിട്ടത്. സിഗ്നല്‍ ലഭിക്കാതെയായതോടെ വോയ്സ്, ഡാറ്റ സേവനങ്ങള്‍ തടസപ്പെട്ടു.
രാജ്യവ്യാപകമായി പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി ട്വിറ്ററിലെ ചില പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. ചില നമ്പറുകളില്‍ മാത്രമാണ് സേവനങ്ങള്‍ നഷ്ടപ്പെട്ടതെന്നും രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നുമാണ് ഐഡിയ ഇതിനോട് പ്രതികരിച്ചത്.
Post Your Comments