മിലാന്: ബ്രസീല്‍ ഫുട്ബോള്‍ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വര്‍ഷം തടവു ശിക്ഷ. കൂട്ടമാനഭംഗക്കേസിലാണ് ജയിൽ ശിക്ഷ. വിധിച്ചത് ഇറ്റാലിയന്‍ കോടതിയാണ്. റോബിഞ്ഞോയും മറ്റ് അഞ്ച് കൂട്ടാളികളും ചേര്‍ന്ന് 2013 ല്‍ മിലാന് നൈറ്റ് ക്ലബില്‍ അല്‍ബേനിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. റോബിഞ്ഞോയ്ക്കൊപ്പം കൂട്ടാളികളെയും ശിക്ഷിച്ചു.
കേസിനാസ്പദമായ സംഭവം ഉണ്ടായത് ഇറ്റാലിയന്‍ ക്ലബായ എസി മിലാനുവേണ്ടി കളിക്കുമ്പോഴാണ്. റോബിഞ്ഞോ 2015 ല്‍ എസി മിലാന്വിട്ടു. പിന്നീട് താരത്തിനായി കോടതിയില്‍ ഹാജരായിരുന്നത് റോബിഞ്ഞോയുടെ അഭിഭാഷകനാണ്. നിലവില്‍ റോബിഞ്ഞോ ബ്രസീല്‍ ക്ലബ് അത്ലറ്റികോ മിനീറോയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. കേസില്‍ അപ്പീല്‍ നല്കാന് റോബിഞ്ഞോയ്ക്ക് അവസരമുണ്ട്.
Post Your Comments