Latest NewsNewsIndia

എട്ടാം ക്ലാസില്‍ തോറ്റ വിദ്യാര്‍ത്ഥി ഇന്ന് സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നു

എട്ടാം ക്ലാസില്‍ തോറ്റ വിദ്യാര്‍ത്ഥി ഇന്ന് സിബിഐയിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നു. സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ ഇപ്പോള്‍ 23 വയസു പ്രായമുള്ള യുവാവ് ഇവര്‍ക്കു ക്ലാസ് എടുക്കുന്നത്. തൃഷ്നീത് എന്ന യുവാവാണ് അനേകരെ പ്രചോദിപ്പിക്കുന്ന ജീവിത വിജയം സ്വന്തമാക്കിയത്. തൃഷ്നീത് ഇന്ന് സ്വകാര്യ കമ്പനിയായ ടാക് സൊല്യൂഷന്‍സിന്റെ ഉടമയാണ്. റിലയന്‍സ്, വിവധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ ടാക് സൊല്യൂഷന്‍സിന്റെ ഉപഭോക്താക്കളാണ്.

തൃഷ്നീത് അറോറ എട്ടാം ക്ലാസിലെ പരാജയം കാരണം സ്‌കൂളിന് പുറത്തായി. പക്ഷേ ഐടി മേഖല ഇഷ്ടപ്പെട്ട തൃഷ്‌നീത് ഹാക്കിംങ് സ്വയം തെരഞ്ഞെടുത്തു. 19 ാമത്തെ വയസിലാണ് തൃഷ്നീത് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് കമ്പനി തുടങ്ങിയത്. ഇന്ന് ഈ സ്ഥാപനത്തിനു രാജ്യത്തിനുള്ളില്‍ നാല് ബ്രാഞ്ചും ദുബായില്‍ ഒരു ബ്രാഞ്ചുമുണ്ട്.

തൃഷ്‌നീത് കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ കമ്പ്യൂട്ടറില്‍ കളിക്കുന്നത് തടയാനായി പാസ്വേഡ് ഉപയോഗിച്ച പിതാവിനെ മകന്‍ ഞെട്ടിച്ചു. ആ പാസ്വേഡ് തകര്‍ത്ത് തൃഷ്‌നീത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കണ്ട പിതാവ് ഒരു കാര്യം മനസിലാക്കി. ഐടി മേഖലയിലെ മകന്റെ താത്പര്യമായിരുന്നു അത്. തൃഷ്നീതിന്റെ പിതാവ് മകനു പുതിയൊരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി.

പഠനം എട്ടാം ക്ലാസില്‍ നിര്‍ത്തിയ ശേഷം തൃഷ്നീത് കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിക്കാനായി തുടങ്ങി. പിന്നീട് എത്തിക്കല്‍ ഹാക്കിംങില്‍ എത്തി. ഇതിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് ആരംഭിക്കുന്നത്.

ഇന്ന് തൃഷ്‌നീത് പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ്. കോടികളുടെ ആസ്‌ക്തിയുള്ള കമ്പനിയായി ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് വളര്‍ന്നതും ഈ യുവാവിന്റെ കഴിവിന്റെ ദൃഷ്ടാന്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button