Latest NewsNewsTechnology

ഐടി കമ്പനികളെ ലക്ഷ്യമിട്ട് ആൾമാറാട്ടത്തട്ടിപ്പ് വർദ്ധിക്കുന്നതായി റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ അറിയാം

വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വലിയ രീതിയിൽ ഫിഷിംഗ് ആക്രമണം നടക്കുന്നുണ്ടെന്ന് ക്ലൗഡ്സെക്ക് വ്യക്തമാക്കി

രാജ്യത്തെ ഐടി കമ്പനികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് സംഘം വല വിരിക്കുന്നതായി റിപ്പോർട്ട്. ജോലി സ്ഥലങ്ങളിലെ മേലുദ്യോഗസ്ഥർ എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തുന്നത്. മേലുദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയതിന് ശേഷം ജീവനക്കാർക്ക് സന്ദേശങ്ങൾ അയച്ചാണ് വിവിധ തരത്തിൽ കബളിപ്പിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ്സെക്ക് എന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ഇത്തരം തട്ടിപ്പുകളെ കുറിച്ചുള്ള മുന്നറിയിപ്പ് ജീവനക്കാർക്ക് നൽകിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വലിയ രീതിയിൽ ഫിഷിംഗ് ആക്രമണം നടക്കുന്നുണ്ടെന്ന് ക്ലൗഡ്സെക്ക് വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങൾ വഴിയാണ് മേലുദ്യോഗസ്ഥരുടെ പേരിൽ ആൾമാറട്ടം നടത്തിയതിനു ശേഷം സന്ദേശം അയക്കുന്നത്. പ്രധാനമായും ഇത്തരത്തിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ മുഖാന്തരം ലഭിക്കുന്ന സന്ദേശങ്ങളോട് ഉടനടി പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത്തരം ചാറ്റുകളുടെ ഉള്ളടക്കം. പണം അയച്ചു തരാൻ അപേക്ഷിക്കുക, കടം ചോദിക്കുക, നിക്ഷേപം ആവശ്യപ്പെടുക, കാർഡ് വിവരങ്ങൾ ചോദിക്കുക എന്നിവയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. അതിനാൽ, ഇത്തരം സന്ദേശങ്ങളോട് ജീവനക്കാർ ജാഗ്രത പുലർത്തേണ്ടതാണ്.

Also Read: നടന്‍ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ സൈബി ജോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button