ആശയങ്ങൾ യാഥാർഥ്യത്തിൽ എത്തിക്കുന്നവർ ആണ് നേതാക്കൾ, അതിൽ മോദി നയിക്കുന്ന ടീം ആണ് ലോകത്തിൽ വെച്ച് നല്ലത് എന്ന് ഇവിടെ ഉള്ളവർ സമ്മതിക്കില്ല. മോദി നയിക്കുന്ന ടീം അങ്ങ് കേന്ദ്രത്തിലും, പിന്നെ ഇന്ത്യയിലെ പല സ്റ്റേറ്റിലും ഉണ്ട്, ഇടക്ക് യോഗിയുടെ ഉത്തർപ്രദേശിലും, ഫട്നവിസിന്റെ മഹാരാഷ്ട്രയിലും, ചൗഹാന്റെ മധ്യപ്രദേശിലെ ജനങ്ങളോട് ചോദിച്ചാൽ അറിയാൻ പറ്റും, ഒന്നുമില്ലെങ്കിൽ യോഗിയുടെ ട്വിറ്റെർ അക്കൗണ്ടിൽ ഒന്ന് പോയി നോക്കിയാൽ മതി. ശരിക്കും സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചങ്കുറ്റം ഉള്ള ഭരിക്കാൻ അറിയാവുന്നരെ കാണാം.
അവർ അവിടെ ഭരിച്ചു വികസിക്കുമ്പോൾ നമ്മൾ താഴോട്ടാണ്, ബിൽ ഗേറ്റ്സ് യോഗിയെ കണ്ട് എൻ ജി ഒ തുടങ്ങാൻ ഉള്ള സഹായം വാഗ്ദാനം ചെയ്യുന്നു, പുതിയ റെയിൽവേ LBH കോച്ച് ഫാക്ടറിക്ക് 200 ഏക്കർ സ്ഥലം യോഗി റെയിൽവേക്ക് റായ്‌ബലേറിയിൽ കൊടുത്തു, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എംപി ആയിട്ടുള്ള മണ്ഡലം ആണ്.യോഗിയുടെ പുതിയ ഓർഡർ അനുസരിച്ചു 1കോടി 53 ലക്ഷം കുട്ടികൾ ആണ് 2017 മാർച്ച് -ഏപ്രിൽ വരെ ഉത്തർപ്രദേശിൽ പ്രാഥമികവിദ്യാഭ്യാസത്തിനു അഡ്മിഷൻ എടുത്തത്, ഈ കുട്ടികൾക്ക് യൂണിഫോം, ബുക്സ്, ബാഗ്, സ്വറ്റർ ഒക്കെ ഫ്രീ ആണ്. കേന്ദ്രം അനുവദിച്ചു നൽകിയ എയിംസ് വേണ്ടി ഉള്ള പണികൾ തുടങ്ങി, പുതിയതായി അനുവദിച്ച 5 മെഡിക്കൽ കോളേജുകളുടെ പണികൾ തുടങ്ങി.
100 ബെഡിൽ താഴെ ഉള്ള ഗവണ്മെന്റ് ജില്ലാ ആശുപത്രികളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികൾ തുടങ്ങി. ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിൽ ആയി 1000 പുതിയ ജൻഔഷധി കേന്ദ്രങ്ങൾ അനുവദിച്ചു, അതിൽ 500 എണ്ണം ഈ വരുന്ന ഡിസംബർ മുന്പായി പ്രവർത്തനം ആരംഭിക്കും, അടുത്ത 500 ജനുവരി 2018 ഓടെ പ്രവർത്തനം ആരംഭിക്കും. 2018 ജൂണിന് ശേഷം ഉത്തർപ്രദേശിൽ റോഡുകൾ എല്ലാം സഞ്ചാരയോഗ്യമാക്കണം, അല്ലാത്തപക്ഷം കടുത്ത നടപടികൾ നിലവിൽ വരും.
കഴിഞ്ഞ മാസത്തിൽ കേന്ദ്ര ഗവണ്മെന്റ് നേടിയെടുത്ത അംഗീകാരം.ഇന്ത്യ, ഇറാൻ വഴി അഫ്ഗാനിസ്ഥാനിലോട്ടു കപ്പൽമാർഗം ഗോതമ്പ് ആദ്യമായി കയറ്റുമതി ചെയ്തു. പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലോട്ടു ഉണ്ടായിരുന്ന കപ്പൽ മാർഗം വഴി ഉള്ള ചരക്ക് ഗതാഗതത്തിന് പാകിസ്ഥാൻ തടസ്സം നിന്നപ്പോൾ 2003ൽ വാജ്‌പേയ് മുന്നോട്ട് വെച്ച ആശയം ആയിരുന്നു ചബർ തുറമുഖ വികസനം, ചബർ തുറമുഖ വികസനം വഴി ഇന്ത്യക്ക് മധേഷ്യയും ആയി എളുപ്പത്തിൽ വ്യാപാര വ്യവസായങ്ങൾ നടത്താൻ പറ്റും.
2003ൽ വാജ്‌പേയ് ഗവണ്മെന്റ് കൊണ്ട് വന്ന പ്രൊജക്റ്റ് യൂ പി എ ഗവണ്മെന്റ് ആണ് തടസങ്ങൾ സൃഷ്ടിച്ചത്, പാകിസ്താന് വേണ്ടി ആണ് അവർ ചബർ തുറമുഖ വികസനം തടസ്സപെടുത്തിയത്. തെക്കു കിഴക്കൻ ഇറാനിലെ ഒരു പ്രധാന തുറമുഖമാണ് ചബർ തുറമുഖം.തെക്കെ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളെയും ചബർ തുറമുഖത്തെയും ബന്ധിപ്പിക്കാനായി 560 മൈൽ നീളമുള്ള റെയിൽപ്പാത ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ചിരുന്നു.ഈ തുറമുഖം വികസിക്കുന്നതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കാൻ ഇന്ത്യക്കാകും.
ഇത് മൂലം ഉള്ള നേട്ടങ്ങൾ
1.ഇന്ത്യ അഫ്ഘാനിസ്താന് കൊടുത്ത വാക്ക് പാലിക്കാൻ പറ്റി, പാകിസ്ഥാന്റെ സഹായം ഇല്ലാതെ വ്യാപാരവ്യവസായത്തിന് വേറെ ഒരു വഴി വികസടിപ്പിച്ചു എടുക്കാം എന്നുള്ള വാക്ക്.
2. ചബർ തുറമുഖ വികസനം വഴി ഇന്ത്യ -ഇറാൻ -അഫ്ഘാനിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ ഉള്ള ത്രികക്ഷി ബന്ധങ്ങൾ സുദൃഢമാക്കാൻ സാധിച്ചു.
3. ഇന്ത്യയും ഇറാനും തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധം കൂടുതൽ സുദൃഢം ആയി. ഇറാനും ആയി ഇന്ത്യ അടുക്കുന്നത് അമേരിക്ക എതിർത്തു എങ്കിലും, ഇന്ത്യ അത് വകവെക്കാതെ ചബർ തുറമുഖ വികസനത്തിന് വേണ്ട കാര്യങ്ങൾ തുടർന്നു.
4. അഫ്ഗാൻ -ഇറാൻ രാജ്യങ്ങൾ തമ്മിൽ ഉള്ള ഉഭയകക്ഷി ബന്ധം വളരും. കാബൂൾ വഴി മധ്യേഷ്യയും അറേബ്യൻ രാജ്യങ്ങളും ആയി ഉള്ള വ്യാപാരം വർദ്ധിക്കും. ഇത് മൂലം റഷ്യയും ആയി പുതിയ ജലഗതാഗതം വികസിപ്പിക്കാൻ പറ്റും. അഫ്ഘാന് ഇത് ഇറാനും ഇന്ത്യയും ആയി ഉള്ള ത്രികക്ഷി ബന്ധം മാത്രം അല്ല, അഫ്ഗാന് ഇത് എല്ലാ രാജ്യങ്ങളും ആയി വ്യാപാര ബന്ധം സ്ഥാപിക്കാൻ ഉള്ള ഒരു പുതിയ വഴി ആണ്.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന സത്ലജ് , രവി , ബിയസ് എന്നീ നദികളിലുള്ള എല്ലാ ഡാമുകളിലേയും ഷട്ടറുകൾ ഇന്ത്യ പൂർണമായും അടച്ചതായും, ഈ ഡാമുകളിൽ നിന്നും ഒരുതുള്ളി വെള്ളംപോലും ഇപ്പോൾ പാകിസ്താനിലേക്ക് എത്തുന്നില്ലെന്നും പാക്ക് ദിനപ്പത്രം ദിഡോൺ റിപ്പോർട്ട് ചെയ്യുന്നു . മാത്രമല്ല പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിൽ നിന്നുള്ള നീരൊഴുക്കിൽ ഇന്ത്യ അമ്പതിനായിരം ക്യുബിക്ക് മീറ്റർ ജലം കുറവു വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു .
ഇതുകാരണം പാകിസ്ഥാനിലെ കൃഷി സ്ഥലങ്ങളിലേക്ക് പോകുന്ന തൊണ്ണൂറോളം കനാലുകൾ വറ്റി വരണ്ട ഗുരുതരമായ അവസ്ഥയിലാണെന്നും ഇതു കാരണം അടുത്ത സീസണിൽ ഭക്ഷ്യവസ്തുക്കൾക്ക് വൻ വിലക്കയറ്റം ഉണ്ടാകുമെന്നും , ഇന്ത്യ തന്ത്രപരമായി പ്രതികാരം ചെയ്യുകയാണെന്നും പാക്ക് പത്രം. പാകിസ്താനെ ഒതുക്കി നയതന്ത്രപരമായി മുന്നേറണം അതാണ് വേണ്ടത്. യുദ്ധം ഒന്നിനും ഒരു ഉപാധിയല്ല.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദല്‍വീര്‍ ഭണ്ഡാരിയെ വിജയത്തിലേക്ക് നയിച്ചത് സുഷമാ സ്വരാജിന്റെ നയതന്ത്ര പാടവം.
173 രാജ്യങ്ങളെ കൂടെ നിർത്തുക്ക എന്ന് പറയുന്നത് ചെറിയ കാര്യം അല്ല, അടുത്തത് സ്വിസ്സ് അക്കൗണ്ട് ഡീറ്റെയിൽസ് പുറത്ത് വിടും എന്നത് ഈയിടെ സ്വിസ്സ് ഗവണ്മെന്റ് അംഗീകരിച്ചു, ഇതൊക്കെ ചായക്കടക്കാരൻ എന്ന് വിരോധികൾ വിളിക്കുന്ന മോദിയുടെ നേട്ടങ്ങൾ ആണ്. നായിഡുവിന്റെ ആന്ധ്രായിൽ അടുത്ത ആറു മാസത്തിനുള്ളിൽ 100 കമ്പനികൾ 25000 കോടി ആണ് നിക്ഷേപിക്കുന്നത്, make in India പ്രൊജക്റ്റിന്റെ ഭാഗം ആയി, നായിഡു ഡൽഹിയിൽ പോയി കാണേണ്ടവരെ എല്ലാം കണ്ട് കാര്യം സാധിച്ചെടുക്കുന്നു.രാഷ്ട്രീയ ഭേദമന്യേ വികസനം നടപ്പിലാക്കുന്ന സർക്കാർ ആണ് അങ്ങ് കേന്ദ്രത്തിൽ. കാൽച്ചുവട്ടിലെ മണ്ണ് അങ്ങ് ഒലിച്ചു പോയി കടലിൽ താഴ്ന്നാലും മോദിയെയും യോഗിയെയും, ഷായെയും, ചൗഹാനെയും വിമർശിക്കണം, അതാണ് ലക്ഷ്യം.
അംബാനി , ടാറ്റ ,ബിർള , അദാനി, തുടങ്ങി ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് സമ്പാദ്യങ്ങളും ബിസിനസും ഇന്ത്യയിൽ തന്നെ മുടക്കുന്ന ഇവരോട് മാത്രമാണു സോഷ്യലിസ്റ്റുകൾ പകവച്ച് പുലർത്തുന്നത്! കേരള സർക്കാർ ആകെ കൊടുക്കുന്ന തൊഴിലുകളുടെ എണ്ണം 4 ലക്ഷമാണു, അതെ സമയം റിലയൻസ് മാത്രം ഇന്ത്യയിൽ നൽകുന്ന തൊഴിലുകൾ 20 ലക്ഷത്തോളമാണു. എന്നാൽ റിലയൻസ് ലാഭവും തൊഴിലാളികൾക്ക് മികച്ച ശമ്പളവും നൽകുന്ന വ്യവസായങ്ങൾ ദേശസാൽകരിച്ച് ഗവൺമന്റ് കമ്പനികളാക്കിയാൽ സർക്കാർ നടത്തുമോ, ഒരു കെ എസ് ആർ ടി സി നടത്തികൊണ്ട് പോകാൻ പറ്റുന്നില്ല പിന്നാ. അതിലും വലിയ കാര്യം ഇന്ത്യൻ കമ്പനികളുടെ വിമർശ്ശകർക്ക് വെളിയിലെ ചൈന സംരംഭകരോ ദുബായ് സംരംഭകരോ ആണെങ്കിൽ ഒരു പ്രശ്നവുമില്ല താനും.
സ്മാർട്ട് സിറ്റി ദുബായ് ഹോൾഡിംഗ് പണിയുന്നതിനോ , കണ്ടയിനർ ടെർമ്മിനൽ ഡി.പി വേൾഡ് എന്ന വിദേശ കമ്പനി പണിയുന്നതിനൊ ആർക്കും കുഴപമില്ല എന്നാൽ അദാനി വിഴിഞ്ഞം പണിതാൽ കുഴപമാകും! അതായത് ഒരു ഇന്ത്യാ വിരുദ്ധ നയം , ഇന്ത്യയ്ക്കുള്ളിൽ…ചൈനയുടെ ഒപ്പോയും വിവൊയും എമൈ ഒക്കെയും ചൂടപ്പം പോലെ ചൈനയുടെ ആമസോൺ വിൽക്കും എന്നാൽ അംബാനിയുടെ ജിയൊ പാടില്ല! 256രൂപയ്ക്ക് 1 ജിബി 28 ദിവസം വലിച്ച് നീട്ടിയിരുന്നിടത്ത് നിന്ന് 399 രൂപക്ക് കാൾ വിളിയും ദിവസം1 ജി.ബി നെറ്റുമൊക്കെ സ്വപനം കാണാൻ കഴിയുമായിരുന്നോ ജിയൊ അവതരിപ്പിക്കുന്നതിനു മുമ്പ് .
ഇപ്പൊ ഓഫർ പെരുമഴ പലരും പറയുന്നെങ്കിലും. ഇന്ത്യൻ കമ്പനികൾ വളർന്നെങ്കിൽ മാത്രമേ വലിയ ഒരു വിഭാഗത്തിനു ഇന്ത്യയിൽ തൊഴിൽ ലഭിക്കു. എല്ലാവർക്കും ഗവ ജൊലിക്കുള്ള അവസരം ഇല്ലാതിരിക്കുന്നിടത്തോളം കാലം ! ചൈനക്കാർ നന്നായാൽ ചൈനക്കാർക്ക് കൊള്ളാം. അമേരിക്കക്കാർ നന്നായാൽ അമേരിക്കയ്ക്ക് കൊള്ളാം.അതു പോലെ ഇന്ത്യൻ സംരംഭങ്ങൾ നനായാൽ ഇന്ത്യക്കാർക്ക് തൊഴിൽ ലഭിക്കും. അതിനാൽ അവരെ ഇവിടെ നിന്ന് ഓടിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും നമ്മൾ കാട്ടിയെ പറ്റൂ. കാരണം ഗൾഫ് കാലമൊക്കെ അവസാനിച്ചു പ്രവാസി യുഗവും
Post Your Comments