തിരുവനന്തപുരം ; ശശീന്ദ്രൻ മന്ത്രിയാകുമോ ഇല്ലയോ എന്ന് ഇന്നറിയാം. ഫോണ്‍വിളികേസില്‍ എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി ഇന്നാണ് ഹൈകോടതി പരിഗണിക്കുന്നത്.
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികള്‍ റദ്ദാക്കണം. കോടതിക്ക് പുറത്ത് പരാതി രമ്യമായി പരിഹരിച്ചെന്നും ഇനിയും കോടതിയുടെ വിലപ്പെട്ട സമയം കേസിനായി ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും യുവതി നൽകിയ ഹർജിയിൽ ആവശ്യപെടുന്നു. പരാതിക്കാരിയുടെ കേസ് ഹൈക്കോടതി റദ്ദ് ചെയ്താല്‍ എ.കെ ശശീന്ദ്രന് തിരികെ മന്ത്രിസ്ഥാനത്തേക്ക് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ല.
ഇത് കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരുന്ന യോഗത്തിലും മന്ത്രിസഭയിലേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ചയാകും. പി.എസ്. ആന്റണി കമ്മീഷന് ശശീന്ദ്രനെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് കൈമാറിയിരുന്നു.
Post Your Comments