ഖമ്മം: കാമുകനെ വിട്ടുകിട്ടാൻ കാമുകന്റെ വീട്ടു പടിക്കൽ സമരം ചെയ്തു കാമുകി. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിൽ ളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ് (27) തന്റെ പ്രണയ സാഫല്യത്തിനായി വ്യത്യസ്തത സമര മുഖവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഏഴുവർഷമായി സീതാംപേട്ട് ബഞ്ചാര സ്വദേശിയായ ലാവുദ്യ വെങ്കിടേശ്വരലുവുമായി രാജമ്മ പ്രണയത്തിലാണ് ബിരുദപഠനത്തിന്റെ കാലത്തായിരുന്നു ഇവരുടെ പ്രണയത്തിന് തുടക്കമിട്ടത്. നിലവിൽ നെല്ലൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് വെങ്കിടേശ്വരലു വിവാഹം കഴിക്കാമെന്ന് വാക്ക് നൽകിയിരുന്നു.
വെങ്കിടേശ്വരലുവിന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപര്യമില്ലായിരുന്നു. അദ്ദേഹത്തെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് വീടിനു മുന്നിൽ സമരം ആരംഭിച്ചതെന്നും, പോലീസ് ഇടപെടുകയോ വെങ്കിടേശ്വരലുവിനെ വീട്ടുകാർ വിട്ടുനൽകുകയോ ചെയ്യുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും രാജമ്മ പറഞ്ഞു.
Post Your Comments