കണ്ണൂർ ; 26 ലക്ഷം രൂപയുടെ ബിഎംഡബ്ള്യൂ ബൈക്ക് സ്വന്തമാക്കി അറുപത്തിമൂന്നുകാരനും തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിലെ വെളിച്ചെണ്ണ വ്യാപാരിയുമായ പ്രകാശൻ. ബി.എം.ഡബ്ല്യു.ആര്. 1200 ജി.എസ്. ബൈക്കാണ് 4,26.000 രൂപ നികുതിയും 32000 രൂപ ഇന്‍ഷുറന്‍സും നല്കി ഇദ്ദേഹം തലശ്ശേരി ആര്.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്.
35 വര്‍ഷമായി ബൈക്കിനോടുള്ള താല്പര്യം തുടങ്ങിയിട്ട്. പുതിയ ബൈക്കുമായി സിക്കിം അല്ലെങ്കിൽ ഭൂട്ടാനിലേക്ക് പോകണം. അവിടത്തെ കാലാവസ്ഥകൂടി നോക്കിയായിരിക്കും യാത്ര തീരുമാനിക്കുക. നേരത്തേ 15 ലക്ഷം രൂപയുടെ ബൈക്കിൽ ഭൂട്ടാന്, നേപ്പാള്‍ എന്നിവിടങ്ങളിലൊക്കെ പോയിരുന്നെന്നും വീട്ടില്‍ കാറുണ്ടെങ്കിലും ബൈക്കിനോടാണ് കൂടുതൽ പ്രിയമെന്നും പ്രകാശൻ പറയുന്നു
Post Your Comments