KeralaLatest NewsNews

ഒന്നു വഴിയൊരുക്കൂ ഒരു ജീവന്‍ രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും

കോഴിക്കോട്: ഒന്നു വഴിയൊരുക്കൂ ഒരു ജീവന്‍ രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും. അടിയന്തര ടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ സംഘം യാത്ര തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് സംഘം യാത്ര ആരംഭിച്ചത്. ഹൃദയത്തിനു അടിയന്തര ശസ്ത്രക്രിയ നടത്താനായി ലിസി ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത്.

കുട്ടിയെ വെന്റിലേറ്റര്‍ സഹായമുള്ള ആംബുലന്‍സിലാണ് കൊണ്ടു പോകുന്നത്. 30 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കൊണ്ടു പോകുന്ന വാഹനത്തിനു പാതയില്‍ വഴി ഒരുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments


Back to top button