Latest NewsNewsTechnology

യൂട്യൂബില്‍ ഇനി പുതിയ നിയന്ത്രണങ്ങള്‍

യൂട്യൂബില്‍ ഇനി പുതിയ നിയന്ത്രണങ്ങള്‍. പുതിയ നിയന്ത്രണങ്ങളിലൂടെ അനുയോജ്യമല്ലാത്ത വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയാനാണ് യുട്യൂബ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി പുതിയ മാനദണ്ഡങ്ങളും യൂട്യൂബ് അവതരിപ്പിച്ചു.

കുട്ടികള്‍ക്കു മുന്നില്‍ അനുയോജ്യമല്ലാത്ത വീഡിയോകള്‍ എത്തുന്നത് തടയാനായി 50 യൂസര്‍ ചാനലുകള്‍ യൂട്യൂബ് പൂട്ടിച്ചു. ഇതിനു പുറമെ 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങളും നീക്കി. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനമാണ് യൂട്യൂബ്. അതു കൊണ്ട് ഇതു ഉപയോഗിക്കുന്ന കാര്യത്തില്‍ മാതപിതാക്കളും, പരസ്യദാതക്കളും, നിയമപാലകരും എല്ലാം ജാഗരൂത പാലിക്കണമെന്നു യൂട്യൂബ് വൈസ് പ്രസിഡന്റ് ജോഹന്നാ റൈറ്റ് വ്യക്തമാക്കി. അനുയോജ്യമല്ലാത്ത വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയാനായി നിരവധി ജീവനക്കാരാണ് രാത്രിയും പകലും പ്രവര്‍ത്തിക്കുന്നത്. നിര്‍ബന്ധനകള്‍ പാലിക്കാനും, അല്ലാത്തവയെ നിയന്ത്രിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button