റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ കാറപകടത്തില്‍ രണ്ട് പേര് മരിച്ചു. ഏഷ്യന്‍ വംശജരായ 28 കാരനും 22 കാരിയുമാണ് മരണപ്പെട്ടത്. മറ്റൊരു യാത്രക്കാരനായ 32 കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാസ് അല്‍ ഖൈമയില്‍ ബുധനാഴ്ചയാണ് സംഭവം.
രാവിലെ ഏഴര മണിക്ക് പോലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് പോലീസും ആംബുലന്‍സുമടങ്ങുന്ന സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പോകുകയും മൂവരെയും ആശുപത്രിയില്‍ കൊണ്ട് പോകുകയുമായിരുന്നു. എന്നാല്‍ രണ്ട് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റാസല്‍ഖൈമ പോലീസിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോക്ടര്‍ മുഹമ്മദ് സഈദ് അല്‍ ഹമീദി പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
അമിത വേഗതയില്‍ പാഞ്ഞ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
Post Your Comments