ന്യൂഡൽഹി : റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസിന്റെ ആരോപണം ശരിയല്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് ലാഭിക്കാനായത് 12,600 കോടി രൂപയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പഴയ കരാറിനേക്കാൾ കൂടുതൽ ആധുനികമായ ആയുധ ശേഷിയുള്ള വിമാനമാണ് പുതിയ കരാറിൽ രാജ്യത്തിന് ലഭ്യമാകുക.
യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കരാറിൽ ഒരു വിമാനത്തിന് 100 മില്യൺ ചെലവാക്കണമായിരുന്നെങ്കിൽ ഇപ്പോഴത്തെ കരാറിൽ 90 മില്യൺ മാത്രമാണ് ചെലവാകുക. യുപിഎ സർക്കാർ 18 എണ്ണം ആയിരുന്നു ഇങ്ങനെ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 36 പോർ വിമാനങ്ങൾ പൂർണ സജ്ജമായാണ് പുതിയ കരാർ വഴി ലഭിക്കുന്നത്.
Post Your Comments