Latest NewsNewsIndia

രണ്ടില ചിഹ്നത്തില്‍ തീരുമാനമായി

ചെന്നൈ: അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം എടപ്പാടി പളനിസാമി വിഭാഗത്തിന്. ശശികല-ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അണ്ണാഡിഎംകെ എന്ന പേരും ഇപിഎസ്-ഒപിഎസ് വിഭാഗത്തിന് ഉപയോഗിക്കാം.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചത്. രാഷ്ട്രീയ കളികൾ മാറിമറിഞ്ഞതോടെ പനീർസെൽവവും പളനിസാമിയും ഒന്നായി. അതോടെ ചിഹ്നവും അവർക്കു ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button